റഫി സ്‌മരണയിൽ പാടാൻ മകനും

Monday 18 August 2025 1:36 AM IST

കൊച്ചി: അനശ്വരഗായകൻ മുഹമ്മദ് റഫിയുടെ സ്‌മരണയ്ക്ക് ഒരുക്കിയ സംഗീതസന്ധ്യയിൽ റഫിയുടെ മകൻ ഷാഹിദ് റഫിയും സംഘവും. മുഹമ്മദ് റഫി ഫൗണ്ടേഷൻ കേരളയും അസീസിയ ഓർഗാനിക്ക് വേൾഡും സംയുക്തമായാണ് സംഘടിപ്പിച്ചത്.

ഫൗണ്ടേഷൻ ചെയർമാൻ പി.എം. അബ്ദുൾ അസീസിന്റെ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ സമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്തു. റഫി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അഡ്വ. ടി.പി സാജിദ്, സ്ഥാപകൻ ഹഷിർഅലി, രക്ഷാധികാരി സനൽ പോറ്റി, കൊച്ചി ഘടകം ചെയർമാൻ മുരളീധരൻ കൊളശേരി എന്നിവർ സംസാരിച്ചു. ഷാഹിദ് റഫി, പ്രസന്ന റാവു, അഫ്‌സൽ, ചിത്രാ അരുൺ, പ്രകാശ് ബാബു, അൽക്കാ അസ്‌ക്കർ, നബീലാഹക്കീം എന്നിവർ പങ്കെടുത്തു.