കർഷകർക്ക് ആദരം
Monday 18 August 2025 12:38 AM IST
കൊച്ചി: നഗരസഭയുടെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ടൗൺ ഹാളിൽ നടന്ന കർഷകദിനാഘോഷം മേയർ അഡ്വ. എം. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ അദ്ധ്യക്ഷത വഹിച്ചു. ജോർജ് ഫ്രാൻസിസ്, എം.എഫ്. ഡെന്നിസ് , വിമല കുര്യൻ, മജീല ഭാസ്‌കരൻ, പി. എൻ. ആന്ദ്രജിത്, ഫൗസിയ റഹിം, ദിപിൻ ദിലീപ്, ഷൈജു കേളന്ത്ര, ആർ. ആദി എന്നീ കർഷകരെ ആദരിച്ചു. ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനം വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സി. എ. ഷക്കീറും പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം ഹെൻറി ഓസ്റ്റിൻ, സജിനി ജയചന്ദ്രൻ എന്നിവരും നിർവഹിച്ചു. ഇന്ദു കെ. പോൾ, സീന, പി. ആർ. റെനീഷ്, ശാന്താ വിജയൻ, മിനി ദിലീപ്, രജനി മണി, ദിപിൻ ദിലീപ്, ജോർജ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.