ഫീഡിംഗ് പോഡിന് തുടക്കം

Monday 18 August 2025 1:40 AM IST

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി മൂലയൂട്ടുന്ന അമ്മമാർക്കായി ഫീഡിംഗ് പോഡ് പ്രവർ‌ത്തനം തുടങ്ങി. രണ്ട് ലക്ഷം രൂപ മുതൽമുടക്കിൽ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയാണ് സൗകര്യം ഒരുക്കിയത്. ഞായർ രാവിലെ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ എറണാകുളം ജില്ലാ ജഡ്ജി വി.ജി.ശാലീന നായരും എ. ബി.എൻ ഗ്രൂപ്പ് എം.ഡി ജയശ്രീ മേനോനും ചേർന്ന് ഫീഡിംഗ് പോ‌ഡ് സമർപ്പിച്ചു. കൊച്ചിൻ ദേവസ്വം അംഗം കെ.കെ. സുരേഷ്ബാബു, ഡോ. ഗോകുൽ ഗോപിനാഥ് ,ഡോ.പരശുറാം, ആത്മജൻ, ദേവസ്വം തൃപ്പൂണിത്തുറ അസിസ്റ്റന്റ് കമ്മീഷണർ എം.ജി. യഹുലദാസ്, റവന്യൂഇൻസ്‌പെക്ടർ സി.പ്രദീപ്കുമാർ, ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ എന്നിവർ പങ്കെടുത്ത‌ു. ഉദ്ഘാടനത്തിന് മുമ്പ് ഫീഡിംഗ് പോഡ് സൗകര്യം ആവശ്യപ്പെട്ട് എത്തിയ സ്വാതി എന്ന അമ്മയും അഗസ്ത്യ എന്ന കുഞ്ഞും ഉദ്ഘാടന വേളയിൽ ഭദ്രദീപം തെളിയിച്ചു.