മുഹമ്മദ് ഷഹൽസാദിന് എസ്.പി.സി അനുമോദനം

Monday 18 August 2025 12:06 AM IST
എസ്.പി.സി അനുമോദനം

കാഞ്ഞങ്ങാട്: ഭക്ഷണസാധനങ്ങൾ തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസ്സമുണ്ടായി മരണത്തിലേക്ക് പോവുകയായിരുന്നു സഹപാഠിയുടെ ജീവൻ കൃത്യസമയത്തെ ഇടപെടലിലൂടെ രക്ഷിച്ച ദുർഗ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയും എസ്.പി.സി സീനിയർ കേഡറ്റുമായ മുഹമ്മദ് ഷഹൽസാദിനെ സ്കൂൾ എസ്.പി.സി യൂണിറ്റ് അനുമോദിച്ചു. ഹൊസ്ദുർഗ് എസ്.എച്ച്.ഒ പി. അജിത് കുമാർ ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ നൽകി. പി. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി.ആർ.എഫ് ഇൻസ്പെക്ടർ അർജ്ജുൻ പാൽ രജപഥ്, ദുരന്തനിവാരണ സേന സബ് ഇൻസ്പെക്ടർ പ്രദീപ് ഭട്ട്, എസ്.പി.എസ്.ഐ ജില്ല എ.ഡി.എൻ.ഒ ടി. തമ്പാൻ, സ്കൂൾ എച്ച്.എം പി. സുമ, പരിശീലകൻ കെ. രവീന്ദ്രൻ, കെ.വി രാജേഷ് എന്നിവർ സംസാരിച്ചു. എം. തുഷാര സ്വാഗതവും പി.വി ശ്രീജിത്ത് നന്ദിയും പറഞ്ഞു