റോട്ടറി ക്ലബ്ബിന്റെ ജില്ലാതല ക്വിസ്

Monday 18 August 2025 12:09 AM IST
ഡിസ്കവറിംഗ് ഇന്ത്യ -ജില്ലാതല ക്വിസ് മത്സരം

നീലേശ്വരം: റോട്ടറി ക്ലബ്ബ് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസ്കവറിംഗ് ഇന്ത്യ -ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. റോട്ടറി പ്രസിഡന്റ് സി. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. മാഹി ദന്തൽ കോളേജ് പ്രിൻസിപ്പാൾ ഡോ. അനിൽ മേലത്ത് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് എം.വി മോഹൻദാസ് മേനോൻ വിശിഷ്ടാതിഥിയായിരുന്നു. പ്രോഗ്രാം ചെയർ വിജേഷ് കുറുവാട്ട് സ്വാഗതവും സെക്രട്ടറി രാജീവൻ നന്ദിയും പറഞ്ഞു .റോട്ടറി ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേർ അടങ്ങിയ ടീമുകൾ പങ്കെടുത്തു. ചെമ്മനാട് ജി.എച്ച്.എസ്.എസ്സിലെ ശ്രീഹരി, അർജുൻ എന്നിവർ ഒന്നാം സ്ഥാനവും ജി.വി.എച്ച്.എസ്.എസ് അമ്പലത്തറയിലെ അഭിരാജ്, ശിവശ്രീ എന്നിവർ രണ്ടാം സ്ഥാനവും പാക്കം ജി.എച്ച്.എസ്.എസ്സിലെ തേജൽ, തനവ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.