രാസലഹരിയുമായി യുവാവ് അറസ്റ്റിൽ

Monday 18 August 2025 1:59 AM IST

കൊച്ചി: എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് രാസലഹരിയുമായി യുവാവ് അറസ്റ്റിലായി. പൂണിത്തുറ പുതിയറോ‌ഡ് തിട്ടയിൽവീട്ടിൽ അലൻ അഗസ്റ്റിനാണ് (25) എറണാകുളം എക്സൈസ് സർക്കിളിന്റെ പിടിയിലായത്. 1.529 ഗ്രാം എം.ഡി.എം.എ, 25 ഗ്രാം കഞ്ചാവ് കൈവശമുണ്ടായിരുന്നു. ഇയാളുടെ ബൈക്കും കസ്റ്റഡിയിലെടുത്തു.

പ്രതി മുമ്പും പിടിയിലായിട്ടുണ്ടെന്ന് എക്സൈസ് സി.ഐ സലിംകുമാർദാസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ വിപിൻബാബു, എക്സൈസ് സി.പി.ഒമാരായ വിശാൽ, വിമൽ, സെയ്ദ്, ബീരു എന്നിവരും ഉൾപ്പെടുന്നു.