'അമ്മ'ചരിത്രം മാറ്റിയെഴുതി എന്ന അഭിപ്രായമില്ല:ശ്രീകുമാരൻ തമ്പി
Monday 18 August 2025 12:00 AM IST
തിരുവനന്തപുരം: 'കുപ്പി പുതിയത് പക്ഷേ വീഞ്ഞ് പഴയതു തന്നെ' എന്നു പറയാൻ ഇടവരാത്ത രീതിയിൽ 'അമ്മ" സംഘടനയുടെ പുതിയ ഭാരവാഹികൾ പ്രവർത്തിക്കണമെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. പുതിയ ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ടെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് നിർദ്ദേശം. സംഘടനയുടെ നേതൃസ്ഥാനങ്ങളിലിരിക്കാൻ സ്ത്രീകൾക്ക് അവസരം ലഭിച്ചത് നിസ്സാര കാര്യമല്ല. എന്നാൽ 'അമ്മ" ചരിത്രം മാറ്റിയെഴുതി എന്ന് തനിക്ക് അഭിപ്രായമില്ല. രാജിവെച്ച മോഹൻലാൽ അടക്കമുള്ളവരുടെ അനുഗ്രഹാശിസ്സുകളോടെ വന്നവരാണ് ഈ നടിമാർ എന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ ''കുപ്പി പുതിയത് പക്ഷേ വീഞ്ഞ് പഴയതു തന്നെ'' എന്നു മറ്റുള്ളവർ പറയാൻ ഇടവരാതിരിക്കട്ടെ. സംഘടന വിട്ടുപോയ നടിമാരെ തിരിച്ചുകൊണ്ടുവരികയും അവർ ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണമെന്നും
ആവശ്യപ്പെട്ടു.