ശ്രീനാരായണ മാസാചരണം ഗുരുഭക്തരുടെ വ്രതാനുഷ്ഠാന കാലം: സ്വാമി സച്ചിദാനന്ദ

Monday 18 August 2025 12:08 AM IST

ചാലക്കുടി: ചാലക്കുടി ഗായത്രി ആശ്രമത്തിന്റെയും പേരാമ്പ്ര ശ്രീനാരായണ ഗുരു ചൈതന്യമഠത്തിന്റെയും ആഭിമുഖ്യത്തിൽ ശ്രീനാരായണ മാസാചരണത്തിനും ധർമ്മചര്യാ യജ്ഞത്തിനും പേരാമ്പ്ര ശ്രീനാരായണഗുരു ചൈതന്യമഠത്തിൽ തുടക്കമായി. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആദ്യ സത്സംഗം ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ മാസാചരണം ഗുരുഭക്തരുടെ വ്രതാനുഷ്ഠാന കാലമാണെന്നും ഈശ്വരാരാധന എല്ലാ ഹൃദയങ്ങളിലും ഗൃഹങ്ങളിലും ഉണ്ടാകണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ മാസാചരണത്തിന്റെ ഭാഗമായി ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ രണ്ടായിരത്തോളം പ്രാർത്ഥനായോഗങ്ങൾ ഗുരുധർമ്മ പ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ കേരളമൊട്ടാകെ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറ്റനെല്ലൂർ ബ്രഹ്മാനന്ദാലയം സെക്രട്ടറി സ്വാമി അംബികാനന്ദ അദ്ധ്യക്ഷത വഹിച്ചു.

ജി.ഡി.പി.എസ് ജില്ലാ സെക്രട്ടറി ഗിരീഷ് ഉണ്ണികൃഷ്ണൻ, ജി.ഡി.പി.എസ് കേന്ദ്ര സമിതിയംഗം സജി ചാലക്കുടി, നരേന്ദ്രൻ നെല്ലായി എന്നിവർ പങ്കെടുത്തു. ചാലക്കുടി ഗായത്രി ആശ്രമത്തിന്റെയും പേരാമ്പ്ര ശ്രീനാരായണ ഗുരു ചൈതന്യമഠത്തിന്റെയും ഗുരുധർമ്മ പ്രചരണസഭ, തൃശൂർ ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായി 75-ഓളം പ്രാർത്ഥനാ യോഗങ്ങൾ നടക്കും. സത്സംഗങ്ങൾ നടത്താൻ താൽപര്യമുള്ളവർ ബന്ധപ്പെടണം: 8848274729.