ഓണക്കോടി വിതരണം
Sunday 17 August 2025 11:12 PM IST
പന്തളം :ചങ്ങാതി റസിഡന്റ്സ് അസോസിയേഷൻ ഓണക്കോടി വിതരണം ചെയ്തു. എല്ലാ വീടുകളിലും ഡബിൾ മുണ്ടുകൾ വിതരണം ചെയ്തു. പന്തളം മുനിസിപ്പാലിറ്റി വൈസ് ചെയർ പേഴ്‌സൺ രമ്യ യു. കൗൺസിലർ പന്തളം മഹേഷിന്ആദ്യ പാക്കറ്റ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ ഒാഫീസിന് മുന്നിൽ പ്രസിഡന്റ് . കെ.ജി. ജെ. പിള്ള ദേശീയ പതാക ഉയർത്തി. രക്ഷാധികാരി കെ. രാമകൃഷ്ണ പിള്ള, പ്രസിഡന്റ് കെ. ജി. ജെ. പിള്ള, സെക്രട്ടറി രാജൻ പിള്ള, ട്രഷറർ കുഞ്ഞു കുഞ്ഞുകുട്ടി എന്നിവർ നേതൃത്വം നൽകി