കർഷകദിനം ആചരിച്ചു

Sunday 17 August 2025 11:13 PM IST

കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ കർഷകദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ അഡ്വ. മാത്യു ടി തോമസ് എം.എൽ.എ ഉദ്ഘാടനംചെയ്തു. പദ്ധതി വിശദീകരണം കൃഷി ഡെപ്യൂട്ടി ഡയറക്ടർ . മിനി. എം. പിള്ള നടത്തി. കുന്നന്താനം ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കേരള ഗ്രാമീൺ ബാങ്ക് മാനേജർ, സർവീസ് സഹകരണ ബാങ്കുകളുടെ പ്രതിനിധികൾ,കൃഷിഭവൻ ഉദ്യോഗസ്ഥർ, കർഷകർ, തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. കേരള ഗ്രാമീൺ ബാങ്ക് കുന്നന്താനം ശാഖ സമ്മാനങ്ങളും നൽകി