ലഹരിക്കെതിരെ ക്യാമ്പയിൻ
Sunday 17 August 2025 11:15 PM IST
പത്തനംതിട്ട: ലഹരിക്കെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി കോൺഗ്രസ് വെസ്റ്റ് മണ്ഡലത്തിൽ ലഹരിവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി റോജി പോൾ ഡാനിയേൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റെനിസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അനിൽ തോമസ്, ജെറി മാത്യു സാം, സജി കെ.സൈമൺ, ആൻസി തോമസ്, അബ്ദുൽകലാം ആസാദ്, തോമസ് മാത്യു, ദാസ് തോമസ്, വർഗീസ് ഉമ്മൻ, സാജൻ വല്യന്തി, അച്ചൻകുഞ്ഞ്, സാംകുട്ടി, ലിലിക്കുട്ടി എന്നിവർ പ്രസംഗിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ഭവന സന്ദർശനം,കത്തുകൾ അയയ്ക്കൽ, ബോധവത്കരണം എന്നിവ നടത്തും.