തൊടുവക്കാട് പബ്ലിക്ക് ലൈബ്രറി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Sunday 17 August 2025 11:16 PM IST
തൊടുവക്കാട്: ഏഴംകുളം പബ്ലിക് ലൈബ്രറിയുടെയും തൊടുവക്കാട് പൗരസമിതിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ജി ആനന്ദൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി ആൻഡ് പൗരസമിതി പ്രസിഡന്റ് വിമൽരാജ് അദ്ധ്യക്ഷത വഹിച്ചു. സി പി സുഭാഷ്, റോഹൻ മലമുറ്റം, ശാന്തി കെ കുട്ടൻ, രജിത ജെയ്സൻ,ജെയിംസ് കാക്കാട്ടു വിള, ഷാനുസ്, ജോർജ് തോമസ്, അജിത് ടി, സരസ്വതി, രാധമണി എന്നിവർ സംസാരിച്ചു. ഓണാഘോഷത്തിന്റെ നോട്ടീസ് പ്രകാശനം പറക്കോട് സർവീസ് സഹകരണ ബാങ്ക് ഭരണാസമിതി അംഗം ബിജു ജെയ്ക്ക് നൽകി പി ജി ആനന്ദൻ നിർവഹിച്ചു