ജി​ല്ലയി​ൽ സ്പെഷ്യൽ ഡ്രൈവ് തുടരുന്നു, ലഹരി​ മുക്ത ഓണത്തി​നായി​ എക്സൈസ് വലവി​രി​ച്ചു

Sunday 17 August 2025 11:19 PM IST

പത്തനംതിട്ട : ഓണത്തിനോടനുബന്ധിച്ച് ജില്ലയിൽ എക്‌സൈസ് സ്പെഷ്യൽ ഡ്രൈവ് തുടരുകയാണ്. ഇതുവരെ ആകെ 327 പരിശോധന പൂർത്തിയാക്കി. സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ, ഹോട്ടലുകൾ, ഒഴിഞ്ഞ് കിടന്നിരുന്ന വീടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന. പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മി​ഷണർ ഓഫീസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന എക്‌സൈസ് കൺട്രോൾ റൂമും ജില്ലയിലെ രണ്ട് ഓഫീസുകളിലായി സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റും രൂപീകരിച്ചിട്ടുണ്ട്. സെപ്തംബർ 10 വരെയാണ് ഡ്രൈവ്. പൊലീസ്, വനം, റവന്യൂ വകുപ്പുകൾ സംയുക്തമായി മൂന്ന് പരിശോധന നടത്തിയിട്ടുണ്ട്. ജില്ലയിലെ പ്രധാനപാതകളിൽ വാഹനപരിശോധനയ്ക്ക് പ്രത്യേക ടീമിനേയും ക്രമീകരിച്ചിട്ടുണ്ട്.

കള്ളുഷാപ്പ്, ബാർ, മറ്റ് ലൈസൻസ് സ്ഥാപനങ്ങൾ എന്നി​വി​ടങ്ങൾ പരിശോധിച്ച് സാമ്പിൾ ശേഖരിക്കും. നിരോധിത പുകയില ഉൽപന്നങ്ങൾ, ലഹരി വസ്തുക്കളുടെ വിൽപന എന്നിവ കർശനമായി തടയും.

എം.സൂരജ്

ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മി​ഷണർ

ഇതുവരെ നടത്തി​യ റെയ്ഡ് : 327

സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധന : 177

ബസ് സ്റ്റാൻഡ് പരിശോധന : 74

അബ്കാരി കേസ് : 74

അറസ്റ്റിലായവർ : 65

പിഴ : 1000 രൂപ

എൻ.ഡി.പി.എസ് : 32

അറസ്റ്റിലായവർ : 31

കോഡ്പ കേസ് : 96

പിഴ : 19,200 രൂപ

കഞ്ചാവ് : 6.5 കി.ഗ്രാം

ജില്ലാതല കൺട്രോൾ റൂം: 0468 2222873, ടോൾ ഫ്രീനമ്പർ:1055

താലൂക്ക്തല കൺട്രോൾ റൂം പത്തനംതിട്ട : 0468 2222502, 9400069466 അടൂർ : 04734 217395, 9400069464 തിരുവല്ല : 0469 2605684, 9400069472 മല്ലപ്പള്ളി : 0469 2682540, 9400069470 റാന്നി : 04735 228560, 9400069468 എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ്: 0468 2351000, 9400069473

റേഞ്ച് ഓഫീസ്

പത്തനംതിട്ട : 0468 2322235, 9400069476 തിരുവല്ല : 0469 2747632, 9400069481 മല്ലപ്പള്ളി : 0469 2683222, 9400069480 റാന്നി : 04735 229232, 9400069478 അടൂർ : 04734 216050, 9400069475 കോന്നി : 0468 2244546, 9400069477 ചിറ്റാർ : 04735 251922, 9400069479