പ്രിൻസിപ്പൽ ക്ളാർക്കിന്റെ ജോലി ചെയ്യണം; ഉത്തരവിനെതിരെ പ്രതിഷേധം കടുക്കുന്നു
ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ഏകീകരണം നിലവിൽവന്നതോടെ സ്ഥാപനത്തിന്റെ ആകെ ചുമതല മേധാവിയായ പ്രിൻസിപ്പലിനാണ്. ഒപ്പം പ്രിൻസിപ്പൽ അദ്ധ്യാപനവും നടത്തണം. താങ്ങാനാവാത്ത ഭാരവുമായി ഹയർസെക്കൻഡറി പ്രിൻസിപ്പൽമാർ നട്ടംതിരിയുമ്പോൾ ക്ലാർക്കിന്റെ പണി കൂടി ചെയ്യണമെന്ന ഉത്തരവുമായി വകുപ്പ് രംഗത്തെത്തിയതിൽ ഭരണപക്ഷത്തുൾപ്പെടെ പ്രതിഷേധം കടുക്കുകയാണ്.
ഇടതുപക്ഷ സർക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധമായ ഉത്തരവിലെ പരാമർശങ്ങൾ പിൻവലിക്കണമെന്ന്
കെ.എസ്.ടി.എ ജനറൽ സെക്രട്ടറി ടി.കെ.എ ഷാഫിയും സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷും ആവശ്യപ്പെട്ടു.
ഹയർ സെക്കൻഡറി മേഖലയോടുള്ള സർക്കാരിന്റെ ചിറ്റമ്മനയം വ്യക്തമാക്കുന്ന ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി എസ്.മനോജ് ആവശ്യപ്പെട്ടു.
അദ്ധ്യാപകരെ അവഹേളിക്കുന്ന ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.അബ്‌ദുൾ മജീദ് ആവശ്യപ്പെട്ടു