മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് അവാർഡ്

Monday 18 August 2025 12:27 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച ക്ഷീരകർഷകൻ, വാണിജ്യ ക്ഷീരകർഷകൻ, സമ്മിശ്ര കർഷകൻ വിഭാഗങ്ങളിൽ 1 ലക്ഷം രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും നൽകും. മികച്ച പൗൾട്രി കർഷകൻ, യുവകർഷകൻ വിഭാഗങ്ങൾക്ക് 50,000 രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും നൽകും. ജില്ലാ തലത്തിൽ മികച്ച ക്ഷീര കർഷകന് 20,000 രൂപയുടെ ക്യാഷ് അവാർഡും സമ്മിശ്ര കർഷകന് 10,000 രൂപയുടെ ക്യാഷ് അവാർഡും നൽകും. ഫോമുകൾ മൃഗാശുപത്രികളിൽ നിന്നും കൈപറ്റി 20നകം അപേക്ഷിക്കണം.www.ahd.kerala.gov.in.

എ​ൽ.​എ​ൽ.​എം.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​താ​ത്കാ​ലിക ഉ​ത്ത​ര​സൂ​ചി​ക​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ 2025​-26​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​എ​ൽ.​എ​ൽ.​എം.​ ​കോ​ഴ്സി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ​ ​ക​മ്പ്യൂ​ട്ട​ർ​ ​അ​ധി​ഷ്ഠി​ത​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​താ​ത്കാ​ലി​ക​ ​ഉ​ത്ത​ര​സൂ​ചികw​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​താ​ത്കാ​ലി​ക​ ​ഉ​ത്ത​ര​സൂ​ചി​ക​ ​സം​ബ​ന്ധി​ച്ച​ ​ആ​ക്ഷേ​പ​ങ്ങ​ൾ​ 21​ ​ന് ​രാ​ത്രി​ 11.59​ ​വ​രെ​ ​ഉ​ന്ന​യി​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​വെ​ബ്‌​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ ​വി​ജ്ഞാ​പ​നം​ ​കാ​ണു​ക.​ ​ഹെ​ൽ​പ് ​ലൈ​ൻ​ ​ന​മ്പ​ർ​:​ 0471​-​ 2332120,​ 2338487

ലൈ​ഫ് ​വീ​ടി​ന് ​ത​ട​സ്സ​മാ​യ​ ​ലൈ​നു​കൾ കെ.​എ​സ്.​ഇ.​ബി​ ​സൗ​ജ​ന്യ​മാ​യി​ ​മാ​റ്റും

തി​രു​വ​ന​ന്ത​പു​രം​:​ ​ലൈ​ഫ് ​ഭ​വ​ന​പ​ദ്ധ​തി​ ​പ്ര​കാ​രം​ ​വീ​ടു​വ​യ്ക്കാ​ൻ​ ​ല​ഭി​ക്കു​ന്ന​ ​ഭൂ​മി​യി​ൽ​ ​ത​ട​സ​മാ​കു​ന്ന​ ​വൈ​ദ്യു​തി​ ​ലൈ​ൻ​ ​സൗ​ജ​ന്യ​മാ​യി​ ​മാ​റ്റു​മെ​ന്ന് ​കെ.​എ​സ്.​ഇ.​ബി.​ 50000​രൂ​പ​വ​രെ​യു​ള്ള​ ​ചെ​ല​വു​ക​ളാ​ണ് ​കെ.​എ​സ്.​ഇ.​ബി.​ ​സൗ​ജ​ന്യ​മാ​യി​ ​ചെ​യ്തു​കൊ​ടു​ക്കു​ക.​ ​പ​ല​യി​ട​ത്തും​ ​ലൈ​ഫ് ​വീ​ട് ​നി​ർ​മ്മാ​ണ​ത്തി​ന് 11​കെ.​വി​ ​ലൈ​നു​ക​ളും​ ​ലോ​ടെ​ൻ​ഷ​ൻ​ ​ലൈ​നു​ക​ളും​ ​ത​ട​സ​മാ​കു​ന്നു​ണ്ട്.​ ​വീ​ട് ​വ​യ്ക്കു​ന്ന​ ​ഭൂ​മി​ ​സ്വ​ന്തം​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ങ്കി​ലാ​ണ് ​കെ.​എ​സ്.​ഇ.​ബി​ ​സൗ​ജ​ന്യ​മാ​യി​ ​ലൈ​ൻ​ ​മാ​റ്റി​കൊ​ടു​ക്കു​ക.​ ​ഇ​തി​നാ​യി​ ​നി​ർ​ദ്ദി​ഷ്ട​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​അ​പേ​ക്ഷ​ ​ന​ൽ​ക​ണം.