ഇ ചെലാൻ അദാലത്ത്

Sunday 17 August 2025 11:37 PM IST

പത്തനംതിട്ട: പൊലീസും മോട്ടോർ വാഹനവകുപ്പും ചേർന്ന് മെഗാ ഇ ചെലാൻ അദാലത്ത് നടത്തും. 18ന് രാവിലെ 10 മുതൽ വൈകിട്ട് 4വരെ അടൂർ ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിൽ സൗകര്യം ഒരുക്കിയതായി ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് അറിയിച്ചു. ഇ ചെലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ യഥാസമയം പിഴയടയ്ക്കാൻ സാധിക്കാത്തതും, നിലവിൽ കോടതിയിലുള്ളതുമായ ചെലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തവ ഒഴികെയുള്ളവ പിഴയൊടുക്കി തുടർ നടപടികളിൽ നിന്നും ഒഴിവാകാനുള്ള അവസരമാണിത്. . യു.പി.ഐ, ഡെബിറ്റ്, ക്രെഡിറ്റ് എന്നിവ ഉപയോഗിച്ച് മാത്രം പിഴത്തുക നേരിട്ട് അടയ്ക്കാം. വിവരങ്ങൾക്ക്. 9497981214