'എന്റെ ഹൃദയത്തിലാണ് തൃശൂർ,​ എന്നാലാകുന്നത് ചെയ്തുകൊണ്ടേയിരിക്കും'​ വിവാദങ്ങൾക്കിടെ വികസന നേട്ടം എണ്ണിപ്പറഞ്ഞ് സുരേഷ്ഗോപി

Sunday 17 August 2025 11:41 PM IST

തിരുവനന്തപുരം : തൃശൂരിലെ വോട്ടർ പട്ടിക വിവാദത്തിനിടെ മണ്ഡലത്തിലെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേഷ് ഗോപിയുടെ കുറിപ്പ്. 2024–25, 2025–26 വർഷങ്ങളിലെ എംപിലാഡ്‌സ്‌ ഫണ്ടിൽ നിന്നും നിർദ്ദേശിച്ച പദ്ധതികളെ കുറിച്ചാണ് സുരേഷ് ഗോപി പറയുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കിയതും, ഭരണാനുമതി നേടിയതും, കൂടാതെ ടെൻഡർ ഘട്ടത്തിലെത്തിയവയുും പട്ടികയിൽ ഉണ്ട്. എന്നാലാകുന്നത് തൃശ്ശൂരിനായി ഞാൻ ചെയതു കൊണ്ടേ ഇരിക്കുമെന്നും അദ്ദേഹം കുറിച്ചു. തൃശ്ശൂരിനേയും തൃശ്ശൂർ ജനതയെയും രാജ്യം ഉറ്റു നോക്കുന്ന ഒരു മണ്ഡലമായി മാറ്റാൻ സഹായിച്ച, ഇപ്പോഴും സഹായിച്ചു കൊണ്ട് ഇരിക്കുന്ന എല്ലാവർക്കും നന്ദിയെന്നും സുരേഷ് ഗോപി പോസ്റ്റിൽ വ്യക്തമാക്കുന്നു.

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വികസനം ഇവിടെ ഒരു മുദ്രാവാക്യമല്ല, ജനങ്ങൾക്കുള്ള പ്രതിജ്ഞയാണ്. ഓരോ പദ്ധതിയും എൻ്റെ പ്രതിബദ്ധതയുടെ തെളിവാണ്...

2024–25, 2025–26 വർഷങ്ങളിലെ എംപിലാഡ്‌സ്‌ ഫണ്ടിൽ നിന്നും ഞാൻ താഴെപ്പറയുന്ന പദ്ധതികൾ നിർദ്ദേശിച്ചിട്ടുണ്ട്. ഇവയിൽ അംഗീകാരത്തിനായി സമർപ്പിച്ചതും, എസ്റ്റിമേറ്റ് തയ്യാറാക്കൽ പ്രക്രിയയിലെത്തിയതും, ഭരണാനുമതി നേടിയതും, കൂടാതെ ടെൻഡർ ഘട്ടത്തിലെത്തിയവയും ഉണ്ട്.. ആരോഗ്യo, പ്രാഥമിക വിദ്യാഭ്യാസം, റോഡ് നവീകരണം, പൊതുവെളിച്ചം, വിനോദ സൗകര്യങ്ങൾ തുടങ്ങി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന മേഖലകളിലാണ് പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്.

എന്റെ ഹൃദയത്തില്‍ ആണ് തൃശ്ശൂർ...

എന്നാല്‍ ആകുന്നത് തൃശ്ശൂരിനായി ഞാന്‍ ചെയതു കൊണ്ടേ ഇരിക്കും...

എന്തായാലും തൃശ്ശൂരിനേയും തൃശ്ശൂർ ജനതയെയും രാജ്യം ഉറ്റു നോക്കുന്ന ഒരു മണ്ഡലമായി മാറ്റാന്‍ സഹായിച്ച, ഇപ്പോളും സഹായിച്ചു കൊണ്ട് ഇരിക്കുന്ന എല്ലാവർക്കും നന്ദി