ഗ്യാസ് സിലിണ്ടർ പിടിച്ചെടുത്തു
Monday 18 August 2025 12:21 AM IST
കൊല്ലം: ഹോട്ടലിൽ അനധികൃതമായി ഉപയോഗിച്ചിരുന്ന ഗാർഹിക പാചകവാതക സിലിണ്ടർ പിടിച്ചെടുത്തു. ചീരങ്കാവിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നാണ് അഞ്ച് സിലിണ്ടറുകൾ ജില്ലാ സപ്ലൈ ഓഫീസർ ജി.എസ്.ഗോപകുമാറിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. സിലിണ്ടറുകൾ മാറ്റി ഉപയോഗിക്കുന്നത് 2000ലെ എൽ.പി.ജി വിതരണ നിയന്ത്രണ ഉത്തരവിന്റെ ലംഘനമാണ്. കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസിലെ അസി. സപ്ലൈ ഓഫീസർ ഷമീം, റേഷനിംഗ് ഇൻസ്പെക്ടർ സഞ്ജു ലോറൻസ്, ഡ്രൈവർ ജോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കളക്ടർക്ക് റിപ്പോർട്ട് നൽകി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. ഓണക്കാലത്ത് ഇത്തരത്തിലുള്ള പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.