വിശ്വകർമ്മ ദിനാചരണം
കൊല്ലം: അഖില കേരള വിശ്വകർമ്മ മഹാസഭ, വിശ്വകർമ്മ സർവീസ് സൊസൈറ്റി, കേരള വിശ്വകർമ്മ സഭ, വിശ്വകർമ്മവേദ പഠനകേന്ദ്ര ധാർമ്മിക സംഘം എന്നിവ സംയുക്തമായി സെപ്തംബർ 17ന് വിശ്വകർമ്മ ദിനാചരണം നടത്തും. കൊല്ലം ജവഹർ ബാലഭവനിൽ ഏകോപന സമിതി ചെയർമാൻ ടി.എസ്.ഹരിശങ്കറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 51 അംഗ സംഘടകസമിതി രൂപീകരിച്ചു. പി.വിജയബാബു (ചെയർമാൻ), കെ.ശിവരാജൻ വടക്കേവിള (ജന.കൺവീനർ), അഡ്വ.അനിൽകുമാർ മുളങ്കാടകം (ഫിനാൻസ് കൺവീനർ), സതീഷ്കുമാർ പനയം (പ്രോഗ്രാം കൺവീനർ), വി.കുമാർ (വോളണ്ടിയർ കൺവീനർ), ആശ്രാമം സുനിൽകുമാർ (പബ്ലിസിറ്റി കൺവീനർ), അജിത (ഫെസിലിറ്റി കൺവീനർ), കെ.സി.പ്രഭ (വൈസ് ചെയർമാൻ), ആറ്റൂർ ശരച്ചന്ദ്രൻ, ടി.എസ്.ഹരിശങ്കർ (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.