സ്വാ​ത​ന്ത്ര്യ​ദി​ന സ്‌​കേ​റ്റിംഗ് റാ​ലി

Monday 18 August 2025 12:25 AM IST

കൊ​ല്ലം: സ്വാ​ത​ന്ത്ര്യ​ ദിനത്തോട് അനുബന്ധിച്ച് കൊ​ല്ലം റോ​ളർ സ്‌​കേ​റ്റിംഗ് ക്ല​ബ് സ്‌​കേ​റ്റിംഗ് റാ​ലി ന​ട​ത്തി. ദേ​ശീ​യ പ​താ​ക​യേ​ന്തി കു​രുന്നുകൾ​ മു​തൽ സം​സ്ഥാ​ന-ദേ​ശീ​യ റോ​ളർ സ്‌​കേ​റ്റിംഗ് താ​ര​ങ്ങൾ​വ​രെ റാ​ലി​യിൽ പ​ങ്കെ​ടു​ത്തു. റോ​ളർ സ്‌​കേ​റ്റിംഗ് ഫെ​ഡ​റേ​ഷൻ ഒ​ഫ് ഇ​ന്ത്യ അ​ദർ ഗെ​യിം​സ് ടെ​ക്‌​നി​ക്കൽ ക​മ്മി​റ്റി വൈ​സ് ചെ​യർ​മാൻ പി.ആർ.ബാ​ല​ഗോ​പാൽ റാ​ലി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്​തു. ദേ​ശീ​യ പ​താ​ക, മ​ധു​ര​പ​ല​ഹാ​ര​ങ്ങൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്​തു. ലാൽ​ബ​ഹാ​ദൂർ സ്റ്റേ​ഡി​യം, കന്റോൺ​മെന്റ്, റെ​യിൽ​വേ ഓ​വർ ബ്രി​ഡ്​ജ്, ബീ​ച്ചു​വ​ഴി​യു​ള്ള റാ​ലി​ക്ക് എ.അ​സിം, എം.അ​നൂ​പ്, ബി.എം.ബോ​ബിൻ, വി​ജി, ഷി​ബിൻ​കു​മാർ, ജീ​ന ക്രി​സ്റ്റ​ഫർ, ഡി.വി​നോ​ദ്, സ​ജീ​ദ്, വി.കെ.കി​രൺ, നി​ത്യ ബി​പിൻ​ലാൽ, എ​സ്.ആർ.ആ​ര​തി, ര​ഞ്ചു​തോ​മ​സ്, ടി.ജെ.സാ​ബു തു​ട​ങ്ങി​യ​വർ നേ​തൃ​ത്വം നൽ​കി.