കെ.ജി.ഒ.എ ജില്ലാ കായികമേള

Monday 18 August 2025 12:31 AM IST

കൊല്ലം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കായികമേളയിൽ 69 പോയിന്റ് നേടി ചടയമംഗലം ഏരിയ ഓവറാൾ ചാമ്പ്യന്മാരായി. 65 പോയിന്റ് നേടിയ കൊട്ടാരക്കര ഏരിയ റണ്ണേഴ്സ് അപ്പായി. കൊല്ലം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലാമേള അണ്ടർ 15 കേരള ഫുട്ബാൾ സ്റ്റേറ്റ് ടീം ക്യാപ്ടൻ ജാക്സൺ ബെന്നി ഉദ്ഘാടനം ചെയ്തു. ജാക്സൺ ബെന്നിക്ക് ജില്ലാ കമ്മിറ്റിയുടെ ഉപഹാരമായ ഫുട്ബാൾ കിറ്റ് സംസ്ഥാന കമ്മിറ്റി അംഗം എൽ.മിനിമോൾ സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് എ.അജി അദ്ധ്യക്ഷനായി. സമാപന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എ.ആർ.രാജേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് സി.ശിവശങ്കരപ്പിള്ള നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എൽ.മിനിമോൾ സമ്മാനദാനം നിർവഹിച്ചു.