വിളവെടുക്കുന്നത് വന്യമൃഗങ്ങൾ; ആര്യാടൻ ഷൗക്കത്ത്
Monday 18 August 2025 4:09 AM IST
മലപ്പുറം: മലയോര കർഷകർ വിയർപ്പ് ചിന്തിയുണ്ടാക്കുന്ന കാർഷികോത്പന്നങ്ങൾ വിളവെടുക്കുന്നത് വന്യമൃഗങ്ങളാണെന്ന് ആര്യാടൻ ഷൗക്കത്ത് എം.എൽ.എ പറഞ്ഞു. ചുങ്കത്തറ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയോര കർഷകർക്ക് വന്യമൃഗങ്ങളെ പേടിക്കാതെ കൃഷിചെയ്യാനുള്ള സാഹചര്യം സർക്കാർ ഒരുക്കണമെന്നും അദ്ദേഹംആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യൻ അദ്ധ്യക്ഷയായി. വിവിധ മേഖലയിലെ കർഷകരായ സുലൈമാൻ തെച്ചിയോടൻ, സാമുവേൽ പാലനിൽക്കുന്നതിൽ, റംലത്ത് കൊല്ലഞ്ചേരി, കെ.എം.മുഹമ്മദ് ഷാൻ, കെ.പി.വിജയരാഘവൻ, പുലത്ത് മുനീർ എന്നിവരെ എം.എൽ.എ ആദരിച്ചു.