സൂപ്പർ സിറ്റി

Monday 18 August 2025 7:46 AM IST

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുതിയ സീസണിൽ മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കും വിജയത്തുടക്കം. സീസണിലെ തങ്ങളുടെ ആദ്യ മൽസരത്തിൽ സിറ്റി മറുപടിയില്ലാത്ത 4 ഗോളുകൾക്ക് വൂൾവ്സിനെ തരിപ്പണമാക്കി. ഗോളടിയന്ത്രം ഏർലിംഗ് ഹാളണ്ട് ഇരട്ടഗോൾ നേടി മികവ് പുതിയ സീസണിലും തുടരുമെന്ന സൂചന നൽകി. റെയ്ജി ൻഡേർഡ്, ചെക്രി എന്നിവർ ഓരോ ഗോൾ വീതം നേടി.

ഈ സീസത്തിൽ പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തിയ സണ്ടർ ലാൻഡ് തങ്ങളുടെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഹാമിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് വരവറിയിച്ചു.

ബ്രൈറ്റൺ ൻ്റെ ആരാധകൻ ഗാലറിയിൽ കുഴഞ്ഞു വീണ് മരിച്ചു

അതേസമയം ഫുൾഹാമും ആയുള്ള ബ്രൈറ്റൺൻ്റെ ഉദ്ഘാടന മത്സരം കാണാൻ എത്തിയ ആരാധകൻ കുഴഞ്ഞു വീണ് മരിച്ചു.

ബ്രൈറ്റൺൻ്റെ മൈതാനമായ അമക്സ് സ്റ്റേഡിയത്തിൻ്റെ ഈസ്റ്റ് സ്റ്റാൻഡ് അപ്പറിൽ ഇരുന്ന് കളി കാണുകയായിരുന്ന 72 കാരനാണ് മരിച്ചത്. മത്സരത്തിൻ്റെ രണ്ടാം പകുതിയ്ക്കിടെയാണ് സംഭവം. ഉടൻ വൈദ്യസഹായം നൽക്കുകയും സി.പി.ആർ കൊടുക്കുകയും ചെയ്തെങ്കിലും അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ല. മത്സരം 1-1 ന് സമനിലയിൽ അവസാനിച്ചു.