പാലക്കാടൻ പാച്ചിൽ: റെക്കാഡ് ഡേ

Monday 18 August 2025 7:55 AM IST

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം വേദിയാകുന്ന അറുപത്തിയൊമ്പതാമത് സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിനവും പാലക്കാടൻ പാച്ചിൽ. ട്രാക്കിലും ഫീൽഡിലുമായി 9 റെക്കാഡുകളും ഇന്നലെ പിറന്നു.

19 സ്വർണവും 13 വെള്ലിയും 19 വെങ്കലവുമുൾപ്പെടെ 357 പോയന്‍റുമായാണ് പാലക്കാട് ഒന്നാമത് തുടരുന്നത്. 17 സ്വർണം,16 വെള്ളി, 14 വെങ്കലം എന്നിങ്ങനെ നേടി 329.5 പോയിന്‍റുമായി മലപ്പുറം രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്തുള്ള ആതിഥേയരായ തിരുവനന്തപുരത്തിന് 268.5 പോയിന്റാണുള്ളത്. 14 വീതം സ്വർണവും വെള്ളിയും 10 വെങ്കലവും തിരുവനന്തപുരത്തിന്റെ അക്കൗണ്ടിലുണ്ട്.

ഇന്നലത്തെ റെക്കാഡുകൾ

(കാറ്റഗറി തിരിച്ച്)

അണ്ടർ 14

പെൺകുട്ടികളുടെ 60 മീറ്ററിൽ പാലക്കാടിന്റെ എസ്.അൻവി (8.01 സെക്കൻഡ്),

ട്രയാത്തലോൺ 'സി'യിൽ കോഴിക്കോടിന്‍റെ സൈന (2430 പോയിന്റ്)

ട്രയാത്തലോൺ 'എ'യിൽ തിരുവനന്തപുരത്തിന്‍റെ ശ്രീനന്ദ (2184 പോയിന്റ്)

ആൺകുട്ടികളുടെ കിഡ്സ് ജാവലിൻ ത്രോയിൽ തിരുവനന്തപുരത്തിന്‍റെ അജോ ജോസഫ് ആർ.ബി (36.53 മീറ്റർ)

അണ്ടർ 16

പെൺകുട്ടികളുടെ ലോംഗ് ‌ജമ്പിൽ ആലപ്പുഴയുടെ അനാമിക അജീഷ് (4.05 മീറ്രർ)

ആൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരത്തിന്‍റെ ഗൗരേഷ് ബിനോയി (10.83 സെക്കൻഡ്)

അണ്ടർ 18

ആൺകുട്ടികളുടെ ഹെപ്റ്റാത്തലണിൽ ആലപ്പുഴയുടെ അഭിനവ് ശ്രീറാം (4753 പോയിന്റ്)

അണ്ടർ 20

പുരുഷന്മാരുടെ 400 മീറ്ററിൽ തിരുവനന്തപുരത്തിന്‍റെ മുഹമ്മദ് അഷ്‌ഫാഖ് (47.34 സെക്കൻഡ്)

പാലക്കാടിന്റെ 4x400 മീറ്റർ മിക്‌സഡ് റിലേടീം (3 മിനിട്ട് 41.60 സെക്കൻഡ്|).

ഇന്ന് 26 ഫൈനലുകൾ

മീറ്റിന്‍റെ മൂന്നാം ദിനമായ ഇന്ന് 26 ഫൈനലുകൾ നടക്കും. ആദ്യ രണ്ട് ദിവസങ്ങളിലായി 54 ഫൈനലുകൾ പൂർത്തിയാക്കി.