ബാത്ത്‌റൂമിനകത്ത് തലയിട്ട് വല്ലാത്തൊരു നോട്ടം, സീൻ കാണാനെത്തിയത് മറ്റാരുമല്ല; വൈറലായി കടുവ

Monday 18 August 2025 10:30 AM IST

കൺമുന്നിൽ ഒരു കടുവയെ പെട്ടന്ന് കണ്ടാൽ എന്താകും നിങ്ങളുടെ അവസ്ഥ? നമ്മൾ സുരക്ഷിതരെന്നു കരുതുന്ന സ്വന്തം വീടിനുളളിൽ കടുവ കയറിയാലോ? അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ഒരുപോലെ ഭീതിയും കൗതുകവും ഉണർത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുളള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ബാത്ത്റൂമിലെ ഒരു ചെറിയ ജനാലയിലൂടെ തല അകത്ത് കടത്തി യുവാവിനെ നോക്കുന്ന കടുവയുടെ വീഡിയോയാണ് ഇത്.

സംഭവം നടക്കാനിടയായ സാഹചര്യത്തെക്കുറിച്ചുളള കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. യുവാവിന്റെ വീട് വനത്തിന് സമീപമാണെന്ന തരത്തിലുളള റിപ്പോർട്ടുകളുമുണ്ട്. വനത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പല വീടുകളിലും അപ്രതീക്ഷിതമായി വന്യമൃഗങ്ങൾ കടന്നുവരുന്നത് സാധാരണമാണ്. അത്തരത്തിൽ പലവിധത്തിലുളള ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യുവാവ് കുളിക്കുന്നതിനിടയിലാണ് കടുവയെ കാണാനിടയായത്. ബാത്ത് റൂമിലെ ചെറിയൊരു ജനാല തുറന്നുകിടന്ന നിലയിലായിരുന്നു. ആ ഭാഗത്തിലൂടെയാണ് കടുവ തല അകത്തിട്ടത്. വീഡിയോയ്ക്ക് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ചിലർ ഭയം പങ്കുവയ്ക്കുമ്പോൾ മ​റ്റുചിലർ ഇതൊരു തമാശയാണെന്നാണ് പ്രതികരിക്കുന്നത്. ആഹാ കടുവയോടൊപ്പം ഒന്നിച്ച് കുളിക്കാമെന്നും, യുവാവ് കുളിക്കുന്നത് കാണാൻ കടുവ എത്തിയതാണെന്നും ചിലർ പറയുന്നുണ്ട്. അതേസമയം, ചിലർ വീഡിയോയുടെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നുണ്ട്.