'ഇത്തരം അസംബന്ധങ്ങളോട് പ്രതികരിക്കാനില്ല', പരാതി ചോർന്ന വിഷയത്തിൽ എം.വി. ഗോവിന്ദൻ
Monday 18 August 2025 11:21 AM IST
തിരുവനന്തപുരം: പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ പരാതി ചോർന്ന വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോടതിയില്‍ രേഖയായി എത്തിയ പരാതി അസംബന്ധമെന്നും ഇത്തരം അസംബന്ധങ്ങളോട് ഒന്നും പ്രതികരിക്കാനില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
പാർട്ടി നേതാക്കളുമായി രാജേഷ് കൃഷ്ണ നടത്തിയ ഹവാല ഇടപാടുകളെക്കുറിച്ചുള്ള പരാതി പോളിറ്റ് ബ്യൂറോയ്ക്ക് ചോർത്തി നൽകിയതിന് പിന്നിൽ എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്താണെന്നാണ് വ്യവസായി മുഹമ്മദ് ഷർഷാദിന്റെ പരാതിയിൽ ഉന്നയിക്കുന്ന ആരോപണം.
തെറ്റായ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിനിധി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയെന്ന് ആരോപിച്ച് രാജേഷ് ഡൽഹി ഹൈക്കോടതിയിൽ ഒരു സ്വകാര്യ പരാതി ഫയൽ ചെയ്തിരുന്നു. ഇതോടൊപ്പം ഷർഷാദ് നൽകിയ പരാതിയും ഉൾപ്പെടുത്തിയിട്ടുണ്ട്.