10 സെക്കന്റിന് 16 ലക്ഷം; ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം ടിവിയിൽ കാണുന്ന നിങ്ങൾ ഇക്കാര്യം അറിയുന്നുണ്ടോ?
മുംബയ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ കായികപ്രേമികൾക്ക് എപ്പോഴും പ്രത്യേക ആവേശമായിരിക്കും. ജോലിയും മറ്റ് പരിപാടികളെല്ലാം മാറ്റിവച്ച് ഇന്ത്യ- പാക് മത്സരം കാണുന്ന ഒട്ടേറെ പേരെ നാം കാണാറുണ്ട്. ഇനി നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് 2025ൽ ആണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക. മത്സരത്തിന്റെ ഗ്രൂപ്പ് എയിൽ ഉൾപ്പെട്ട ടീമുകളുടെ ആദ്യ മത്സരം സെപ്റ്റംബർ 14ന് ആണ് നടക്കുക.
ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം സോണി സ്‌പോർട്സ് നെറ്റ്‌വർക്കിലൂടെയാണ് കാണാൻ സാധിക്കുക. ഇപ്പോഴിതാ ഈ മത്സരത്തിന് വേണ്ടി ടെലികാസ്റ്റിംഗ് കമ്പനി ഈടാക്കുന്ന പരസ്യത്തുകയുടെ റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഏറ്റവും വലിയ റെക്കാർഡ് തുകയാണിതെന്നാണ് വിവരം. 10 സെക്കന്റ് പരസ്യ സ്ലോട്ടിനായി 16 ലക്ഷം രൂപയാണ് വിവിധ ബ്രാൻഡുകൾ നൽകേണ്ടത്. മറ്റ് സ്‌പോൺസർഷിപ്പ് പരസ്യങ്ങളുടെ നിരക്കുകളും പുറത്തുവന്നിട്ടുണ്ട്.
ടിവി പരസ്യ പാക്കേജുകൾ 1, കോ-പ്രസന്റിംഗ് സ്‌പോൺസർഷിപ്പ് - 18 കോടി 2, അസോസിയേറ്റ് സ്‌പോൺസർഷിപ്പ് - 13 കോടി 3, സ്‌പോട്ട് ബൈ പാക്കേജ് ( ഓൾ ഇന്ത്യ ഗെയിംസ്- നോൺ- ഇന്ത്യ ഗെയിംസ്) - 10 സെക്കന്റിന് 16 ലക്ഷം, അല്ലെങ്കിൽ 4.48 കോടി
സോണി ലിവ് ഡിജിറ്റൽ പാക്കേജ് 1, കോ-പ്രസന്റിംഗ്, ഹൈലൈറ്റ് പങ്കാളി: ഒരോരുത്തരും 30 കോടി 2, കോപവേർഡ്‌ബൈ പക്കേജ്: 18 കോടി
സെപ്റ്റംബർ 9 മുതൽ 28 വരെ നടക്കാനിരിക്കുന്ന 2025 ഏഷ്യാ കപ്പിലെ മത്സരങ്ങൾ ട്വന്റി 20 ഫോർമാറ്റിലാണ് നടക്കുക. എട്ട് ടീമുകൾ തമ്മിലുള്ള 19 മത്സരങ്ങൾക്ക് ദുബായിയും അബുദാബിയുമാണ് ആതിഥേയത്വം വഹിക്കുന്നത്. സെപംറ്റബർ 14 ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. 2025 ഏഷ്യാ കപ്പിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിനെതിരായ ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് എ മത്സരം സെപ്റ്റംബർ 10ന് ദുബായിൽ നടക്കും. ഒമാനുമായുള്ള അവസാന ഗ്രൂപ്പ് ഘട്ട മത്സരം 19ന് അബുദാബിയിൽ വച്ചാണ് നടക്കുന്നത്.
ഏഷ്യാ കപ്പ് മത്സരത്തിന്റെ ഷെഡ്യൂൾ