സമയം കഴിഞ്ഞിട്ടും ചെക്ക്ഔട്ട് ആയില്ല, മലയാളി യുവാവ് ലോഡ്ജിൽ മരിച്ച നിലയിൽ

Monday 18 August 2025 1:13 PM IST

ബംഗളൂരു: മലയാളി യുവാവിനെ ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപ്പടിയിൽ കടുംകുളങ്ങര സ്വദേശി സനീഷ് കൃഷ്ണൻ (30) ആണ് മരിച്ചത്. ശനിയാഴ്ചയാണ് സനീഷ് ലോഡ്ജിൽ മുറിയെടുത്തത്. ഞായറാഴ്ച വൈകുന്നേരം ചെക്ക്ഔട്ട് ചെയ്യാത്തതിനെ തുടർന്ന് ജീവനക്കാർ മുറി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

മഡിവാള പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അച്ഛൻ: ഉണ്ണികൃഷ്ണൻ. അമ്മ: ഗീത. ഭാര്യ: ഗായത്രി. വ്യത്യസ്ത സാഹചര്യങ്ങളിൽ മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തുന്ന നിരവധി സംഭവങ്ങൾ ബംഗളൂരുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.