ഇടുക്കിയിൽ വള്ളം മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി

Monday 18 August 2025 5:05 PM IST

ഇടുക്കി: ആനയിറങ്കൽ ജലാശയത്തിൽ വള്ളംമറിഞ്ഞ് ഒരാളെ കാണാതായി. അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെയാണ് കാണാതായത്. ആറ് പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ അഞ്ച് പേർ വള്ളത്തിൽ പിടിച്ചുകിടന്ന് രക്ഷപ്പെട്ടു.