പാറക്കടവ് ബ്ലോക്ക് ക്ഷീരസംഗമം ഇന്ന്

Tuesday 19 August 2025 1:14 AM IST
ക്ഷീരസംഗമം

നെടുമ്പാശേരി: ക്ഷീരവികസന വകുപ്പിന്റെയും പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പാറക്കടവ് ബ്ലോക്ക് ക്ഷീരസംഗമം ഇന്ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 11.30ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടിന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് പതാക ഉയർത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഡയറി എക്‌സിബിഷൻ, ക്ഷീരവികസന സെമിനാർ, പൊതുസമ്മേളനം, മികച്ച ക്ഷീരകർഷകരെ ആദരിക്കൽ, മികച്ച ക്ഷീരസംഘത്തെ ആദരിക്കൽ, തത്സമയ പ്രശ്നോത്തരി എന്നിവ നടക്കുമെന്ന് ബ്ളോക്ക് ക്ഷീരവികസന ഓഫീസറും സ്വാഗതസംഘം ജനറൽ കൺവീനറുമായ എൽ. സിനിമോൾ അറിയിച്ചു.