കഥാപ്രസംഗ മഹോത്സവ സമാപനം

Tuesday 19 August 2025 12:23 AM IST
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച കഥാപ്രസംഗ മഹോത്സവം സംസ്ഥാന മദ്ധ്യമേഖലാ ശില്പശാല കഥാകാലം സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കേരള സംഗീതനാടക അക്കാഡമിയുടെ നേതൃത്വത്തിൽ കെടാമംഗലം സദാനന്ദൻ സ്മാരക കലാസാംസ്ക‌ാരികവേദി, ഇ.എം.എസ് സാംസ്‌കാരിക പഠനകേന്ദ്രം, ജില്ലാ കേന്ദ്ര കലാസമിതി എന്നിവർ ചേർന്ന് കരിമ്പാടം ഡി.ഡി.സഭ ഹൈസ്കൂളിൽ സംഘടിപ്പിച്ച കഥാപ്രസംഗ മഹോത്സവം 'കഥാകാലം" സമാപിച്ചു. സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ അദ്ധ്യക്ഷയായി. ചലച്ചിത്ര താരവും കാഥികനുമായ ഗിന്നസ് പക്രു മുഖ്യാതിഥിയായി. ഷാരോൺ പനക്കൽ, എ.എസ്. അനിൽകുമാർ, സഹീർ അലി, കെ.എസ്. പ്രസാദ്, ഷൈജ സജീവ്, എം.ബി. ശുഭ, സൂരജ് സത്യൻ, കൈതാരം വിനോദ്കുമാർ എന്നിവർ സംസാരിച്ചു.