കളിയരങ്ങ് ഹാഫ് മാരത്തൺ 31ന്

Tuesday 19 August 2025 12:00 AM IST
മാരത്തൺ

കൊച്ചി: കളിയരങ്ങ് ട്രസ്റ്റും ലോകാരോഗ്യസംഘടന വയോജന സൗഹൃദ വിഭാഗവും ചേർന്ന് സംഘടിപ്പിക്കുന്ന ഹാഫ് മാരത്തൺ ഈ മാസം 31ന് മലയാറ്റൂരിൽ നടക്കും. രാവിലെ 7.30ന് മലയാറ്റൂർ മണപ്പാട്ടുചിറയിൽനിന്ന് ആരംഭിച്ച് പെരുമ്പാവൂർ വൈ.എം.സി.എയിൽ സമാപിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഫ്ലാഗ് ഓഫ് ചെയ്യും. സമാപനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കും. 15 മുതൽ 35 വയസുവരെ, 35 മുതൽ 55 വയസുവരെ, 55 മുതൽ 65 വയസുവരെ എന്നീ വിഭാഗങ്ങളിലാണ് മത്സരം. 10 മുതൽ 15 വരെയും 65 വയസിന് മുകളിലുള്ളവർക്കുമായി രണ്ടര കിലോമീറ്റർ ഫൺ റൺ നടത്തും.