പി.കെ മൊയ്തീൻ അനുസ്മരണം

Tuesday 19 August 2025 12:14 AM IST
പി.കെ. മൊയ്തീൻ അനുസ്മരണ സമ്മേളനത്തിൻ്റെ സംഘാടക സമിതി രൂപീകരണ കൺവെൻഷൻ കെ. ലോഹ്യ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: സോഷ്യലിസ്റ്റ് നേതാവും സഹകാരിയുമായിരുന്ന പി.കെ മൊയ്തീൻ അനുസ്മരണ സമ്മേളന സംഘാടക സമിതി രൂപീകരിച്ചു. ആർ.ജെ.ഡി സംസ്ഥാന സമിതി അംഗം കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. നിഷാദ് പൊന്നങ്കണ്ടി അദ്ധ്യക്ഷത വഹിച്ചു. വി.പി. ദാനിഷ്, ബി.ടി. സുധീഷ് കുമാർ, പി. ബാലകൃഷ്ണൻ കിടാവ്, കെ.എം. ബാലൻ, എ.എം. കുഞ്ഞികൃഷ്ണൻ, സുരേഷ് ഓടയിൽ, കൃഷ്ണൻ കീഴലാട്, വി.പി. രാജീവൻ, കെ.എം. പ്രമീഷ്, കെ.ടി. രമേശൻ, എ.കെ. നിഖിൽ, രാജൻ കറുത്തെടുത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഭാസ്കരൻ കൊഴുക്കല്ലൂർ (ചെയർമാൻ), സുനിൽ ഓടയിൽ, കെ.കെ. നിഷിത, വി.പി. മോഹനൻ (വൈസ് ചെയർ.) പി. ബാലൻ (ജന. കൺവീനർ) പി.കെ. ശങ്കരൻ, എൻ.പി. ബിജു, ജസ് ല കൊമ്മിലേരി (കൺവീനർമാർ) പി.പി. ബാലൻ (ട്രഷറർ).