ഡയാലിസിസ് കിറ്റ് കൈമാറൽ

Tuesday 19 August 2025 12:02 AM IST
ഡയാലിസിസ് കിറ്റ്

മുക്കം : ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി കാരശ്ശേരി ആശ്വാസ് പാലിയേറ്റിവ് സൊസൈറ്റിയ്ക്ക് ഡയാലിസിസ് കിറ്റ് നൽകുന്നു. 20ന് 2.30ന് ആനയാംകുന്നിലെ ആശ്വാസ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എം.എൽ.എ കിറ്റുകൾ കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡി .സി .സി പ്രസിഡന്റ് അഡ്വ .കെ . പ്രവീൺ കുമാർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം ജില്ല പ്രസിഡന്റ് അബ്ദു കൊയങ്ങോറൻ, തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് സാദിഖ് കുറ്റിപ്പറമ്പ്, ആശ്വാസ് കോ-ഓർഡിനേറ്റർ നടുക്കണ്ടി അബൂബക്കർ, മുക്കം നഗരസഭ കൗൺസിലർ വേണു കല്ലുരുട്ടി, യു.ഡി.എഫ് കാരശ്ശേരി പഞ്ചായത്ത് കൺവീനർ സമാൻ ചാലൂളി എന്നിവർ പങ്കെടുത്തു.