വനിത സംഗമം സംഘടിപ്പിച്ചു
Tuesday 19 August 2025 12:02 AM IST
കക്കട്ട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ കുന്നുമ്മൽ ബ്ലോക്ക് വനിത വേദിയുടെ ആഭിമുഖ്യത്തിൽ വട്ടോളിയിൽ വനിത സംഗമം നടത്തി. ജില്ല വനിത വേദി കൺവീനർ ടി.രമണി ഉദ്ഘാടനം ചെയ്തു. കെ. പി ദേവി അദ്ധ്യക്ഷത വഹിച്ചു. വയോജനങ്ങളായ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി ഹെൽത്ത് ഇൻസ്പെക്ടർ പി. രാജിവൻ, കെ.എം വിദ്യ എന്നിവർ ക്ലാസെടുത്തു. സി. എച്ച് ഗീത, ജയശ്രീ സി. കെ, സുമതി.സി, ലീന കെ, പ്രേമലത .പി പി, ജാനു വി.കെ, രത്നവല്ലി ടി., സതി സി. ആർ. എടത്തിൽ ദാമോദരൻ എ ശ്രീധരൻ, എം.എൻ രാജൻ ,ടി.കെ. രാമചന്ദ്രൻ, കെ.കെ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.