നഗരസഭ സെക്രട്ടറിയ്ക്ക് നിവേദനം നൽകി
Tuesday 19 August 2025 12:02 AM IST
വടകര : വാർഡുകളിൽ താമസമില്ലാത്തവരെ തിരുകി കയറ്റിയും സ്ഥിരതാമസക്കാരെ നീക്കം ചെയ്തും മുനിസിപ്പൽ കരട് വോട്ടർ പട്ടികയിൽ അട്ടിമറിനീക്കമെന്ന ആരോപണവുമായി യു.ഡി.എഫും ആർ.എം.പി.ഐയും നഗരസഭ സെക്രട്ടറിയ്ക്ക് നിവേദനം നൽകി. 36-ാം വാർഡ് കറുകയിൽ സ്ഥിരതാമസക്കാരായ 262 വോട്ടുകളാണ് നീക്കം ചെയ്യാൻ ബി.ജെ.പി അപേക്ഷ നൽകിയിരിക്കുന്നത്. ഇതിൽ 80ൽ പരം വോട്ടുകൾ പ്രവാസികളുടെതാണ്. വടകര നഗരസഭയിൽ യു.ഡി.എഫ് വിജയിക്കാൻ സാദ്ധ്യതയുള്ള വാർഡുകളിലും സമാനമായ അട്ടിമറി നീക്കം നടക്കുന്നതായി നിവേദനത്തിൽ വ്യക്തമാക്കി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സതീശൻ കുരിയാടി, ഫൈസൽ മച്ചിങ്ങൽ ,പി.എസ്.രഞ്ജിത്ത് കുമാർ ,വി.കെ. അസീസ് , വി.കെ. പ്രേമൻ ,വത്സലൻ .വി.കെ, പി.മുസ്തഫ , ഫൗസിയ , രഞ്ജിത്ത് ,മമ്മു ഹാജി ,സി.കെ.സജീർ ,ഫിറോസ് , രതീശൻ എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.