ഇക്കോ ഷോപ്പ് ഉദ്ഘാടനം ചെയ്തു
Tuesday 19 August 2025 1:49 AM IST
കളമശേരി: ഏലൂർ നഗരസഭയും കൃഷിഭവനും സംയുക്തമായി നടത്തുന്ന ഇക്കോ ഷോപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പച്ചക്കറികളും പഴങ്ങളും മുട്ടയും പാലും തേങ്ങയും പച്ചക്കറിതൈകളും ഫല വൃക്ഷത്തൈകളും ഇവിടെ വില്കുകയും വാങ്ങുകയും ചെയ്യാം. കർഷകർക്ക് ആവശ്യമായ പണിയായുധങ്ങളും കുമ്മായം,എല്ലുപൊടി മുതലായ വളങ്ങളും ലഭിക്കും. മുൻസിപ്പൽ ചെയർപേഴ്സൺ എ.ഡി. സുജിൽ, ഫാക്ട് ജനറൽ മാനേജർ ജയരാജ്, ഡി.ജി.എം ദിലീപ് മോഹൻ, കൃഷി ഓഫീസർ എയ്ഞ്ചല സിറിയക്, നിറവ് കൃഷി കൂട്ടം ബിജു പയ്യപ്പിള്ളി, സെക്രട്ടറി കെ.പി. ജോമി, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.