നാലര വയസുകാരിയ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
Tuesday 19 August 2025 12:58 AM IST
മരട്: നാലര വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്ര് ചെയ്തു. മരട് കൊപ്പാണ്ടിശേരി റോഡിൽ സെബാസ്റ്റ്യനാണ് (53) പിടിയിലായത്. ഇന്നലെ വൈകിട്ടാണ് സംഭവം. മൊബൈൽ ഫോൺ കാണിച്ച് കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചത് റോഡിലൂടെ പോയ ഒരാൾ കണ്ടതോടെയാണ് നാട്ടുകാർ ഒത്തുകൂടി ഇയാളെ പിടികൂടി മരട് പൊലീസിനെ ഏൽപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.