ടിപ്‌സ് ഗ്ലോബ് എഡ്യുക്കേറ്റ് ജേതാക്കൾ

Tuesday 19 August 2025 1:46 AM IST
ബാസ്‌കറ്റ്‌ബാൾ

കൊച്ചി: അണ്ടർ 17 പെൺകുട്ടികളുടെ ഓൾ കേരള കേംബ്രിഡ്ജ് ബാസ്‌കറ്റ്‌ബാൾ ടൂർണമെന്റിൽ കൊച്ചിയിലെ ഇന്ത്യൻ പബ്ലിക് സ്‌കൂൾ (ടിപ്‌സ്) ഗ്ലോബ് എഡ്യുക്കേറ്റ് ജേതാക്കളായി. തുടർച്ചയായ രണ്ടാം തവണയാണ് ടിപ്‌സ് ചാമ്പ്യൻഷിപ്പ് കിരീടം നേടുന്നത്. തിരുവനന്തപുരത്ത് നടന്ന ടൂർണമെന്റിലെ ഫൈനൽ മത്സരത്തിൽ സദ്ഭാവന വേൾഡ് സ്‌കൂളിനെ പരാജയപ്പെടുത്തിയാണ് ടിപ്‌സ് ഗ്ലോബ് എഡ്യുക്കേറ്റ് കിരീടം നേടിയത്. ടിപ്‌സിലെ മിത്ര മരിയ സിജോയാണ് മികച്ച താരം. വിദ്യാർത്ഥികളുടെ സമർപ്പണത്തിനും സ്ഥിരോത്സാഹത്തിനും അഭിനിവേശത്തിനും ഈ വിജയം തെളിവാണെന്ന് ടിപ്‌സ് ഗ്ലോബ് എഡ്യുക്കേറ്റ് കൊച്ചിയുടെ സ്‌കൂൾ ഡയറക്ടർ മൃദുല വിനോദ് പറഞ്ഞു.