ഫാക്ടിന് 4.28 കോടി ലാഭം

Tuesday 19 August 2025 12:35 AM IST

ഏലൂർ: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ 4.28 കോടി രൂപ ലാഭം രേഖപ്പെടുത്തി.

2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 68.82 കോടി പ്രവർത്തന ലാഭവും 4.28 കോടി പി.എ.ടിയും രേഖപ്പെടുത്തി. മുൻ വർഷം യഥാക്രമം 10.55 കോടിയും 48.67 കോടിയും നഷ്ടമായിരുന്നു. ഈ വർഷം 1042.77 കോടി രൂപ വിറ്റുവരവ് നേടി. മുൻ വർഷം ഇതേ പാദത്തിൽ 599.58 കോടിയായിരുന്നു വിറ്റുവരവ്. ഓഹരിയൊന്നിന് 0.39 രൂപ പുതുക്കിയ അന്തിമ ലാഭവിഹിതം ബോർഡ് ശുപാർശ ചെയ്തിട്ടുണ്ടെന്ന്കമ്പനി വക്താവ് പറഞ്ഞു.