വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് ഐ.സി.എൽ ഫിൻകോർപ്പ്
Tuesday 19 August 2025 12:38 AM IST
കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഐ.സി.എൽ ഫിൻകോർപ്പ് കൊച്ചിയിൽ പുതിയ കോർപ്പറേറ്റ് ഓഫീസ് തുറന്നു. വ്യവസായ മന്ത്രി പി.രാജീവ്, ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ, എൽ.എ.സി.ടി.സിയുടെ ഗുഡ്വിൽ അംബാസഡറും ഐ.സി.എൽ ഫിൻകോർപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാർ, ഡയറക്ടറും സി.ഇ.ഒയുമായ ഉമ അനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.