ആരോപണത്തിന് പുല്ലുവില: മന്ത്രി രാജേഷ്

Tuesday 19 August 2025 12:00 AM IST

കൊച്ചി: നാലു വർഷമായി വാട്‌സ്ആപ്പിൽ കറങ്ങി നടക്കുന്ന കത്താണ് ഇപ്പോൾ ഉയർത്തിക്കൊണ്ടുവന്നിട്ടുള്ളതെന്നും അതിലെ ആരോപണങ്ങൾക്ക് പുല്ലുവില പോലും നൽകുന്നില്ലെന്നും മന്ത്രി എം.ബി. രാജേഷ്. സി.പി.എം പൊളിറ്റ് ബ്യൂറോയ്‌ക്ക് വ്യവസായി നൽകിയ കത്തിൽ എം.ബി. രാജേഷിനെതിരെയും ആരോപണങ്ങളുണ്ടായിരുന്നു. ഇതിനെക്കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വിഷയത്തിൽ പാർട്ടി സെക്രട്ടറി മറുപടി പറഞ്ഞിട്ടുണ്ട്. ആളുകളെ അപമാനിക്കാൻ ആരെങ്കിലും എന്തെങ്കിലും തോന്ന്യാസം വിളിച്ച് പറയുന്നത് ആഘോഷിക്കുന്നത് പരിതാപകരമാണ്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ചവറ്റുകൊട്ടയിൽ എറിഞ്ഞ കത്തും മറ്റും ഇനിയും വരും. അതേസമയം, രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ എം.ബി. രാജേഷ് തയ്യാറായില്ല.

മ​റു​പ​ടി​ ​പ​റ​യാ​ത്ത​ത് ​സി.​പി.​എം ത​ന്ത്രം​:​ ​വി.​ഡി.​ ​സ​തീ​ശൻ

തൊ​ടു​പു​ഴ​:​ ​ക​ത്ത് ​വി​വാ​ദ​ത്തി​ൽ​ ​നി​ന്ന് ​ഒ​ഴി​ഞ്ഞ് ​മാ​റാ​തെ​ ​സി.​പി.​എം​ ​നേ​തൃ​ത്വം​ ​മ​റു​പ​ടി​ ​ന​ൽ​ക​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ.​ ​വി​വാ​ദ​ങ്ങ​ളു​ണ്ടാ​കു​മ്പോ​ൾ​ ​മ​റു​പ​ടി​ ​ന​ൽ​കാ​തെ​ ​ഒ​ഴി​ഞ്ഞ് ​മാ​റു​ന്ന​ത് ​സ്ഥി​രം​ ​ത​ന്ത്ര​മാ​ണ്.​ ​പ​രാ​തി​ക്കാ​ര​നാ​യ​ ​മു​ഹ​മ്മ​ദ് ​ഷ​ർ​ഷാ​ദ് ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ൾ​ക്ക് ​സു​പ​രി​ചി​ത​നാ​ണ്.​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​ ​പ​ര്യ​ട​നം​ ​ന​ട​ത്തു​ന്ന​ ​നേ​താ​ക്ക​ൾ​ക്കൊ​പ്പം​ ​പ​രാ​തി​ക്കാ​ര​നും​ ​സ്ഥി​രം​ ​യാ​ത്രി​ക​നാ​ണ്.​ ​പാ​ർ​ട്ടി​യു​ടെ​ ​പോ​ളി​റ്റ് ​ബ്യൂ​റോ​യി​ല​ട​ക്കം​ ​ഇ​രി​ക്കു​ന്ന​ ​പ​രാ​തി​യി​ൽ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ക്ക് ​മ​റു​പ​ടി​ ​പ​റ​യാ​തി​രി​ക്കാ​നാ​വി​ല്ല.​ ​പ​രാ​തി​ക്കാ​ര​ൻ​ ​ക​ത്ത് ​കോ​ട​തി​യി​ലും​ ​കൊ​ടു​ത്തു​ ​ക​ഴി​ഞ്ഞു.​ ​പ​രാ​തി​ ​ന​ൽ​കി​യ​ത് ​വ​ലി​യ​ ​തു​ക​യു​ടെ​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ട് ​സം​ബ​ന്ധി​ച്ചാ​ണ്.​ ​ഹ​വാ​ല​യും​ ​സാ​മ്പ​ത്തി​ക​ ​ത​ട്ടി​പ്പു​മാ​ണ് ​ഇ​തി​ൽ​ ​വ​രു​ന്ന​ത്.​ ​മു​മ്പ് ​ഉ​ന്ന​ത​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ഇ​രു​ന്ന​വ​രും​ ​നി​ല​വി​ൽ​ ​സ്ഥാ​ന​മാ​ന​ങ്ങ​ൾ​ ​വ​ഹി​ക്കു​ന്ന​വ​രു​മാ​ണ് ​ആ​രോ​പ​ണ​ ​വി​ധേ​യ​ർ.

ക​മ്മി​ഷ​ൻ​ ​സ​ർ​ക്കാ​ർ​:​ ​ര​മേ​ശ് ​ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​ചെ​ന്നൈ​ ​വ്യ​വ​സാ​യി​ ​സി.​പി.​എം​ ​പൊ​ളി​റ്റ് ​ബ്യൂ​റോ​യ്ക്കും​ ​ഡി.​ജി.​പി​ക്കും​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ലെ​ ​വ​സ്തു​ത​ക​ൾ​ ​പു​റ​ത്തു​ ​വ​ന്ന​തോ​ടെ​ ​ഒ​ന്നാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​താ​ൻ​ ​പു​റ​ത്തു​ ​കൊ​ണ്ടു​വ​ന്ന​ ​അ​ഴി​മ​തി​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ശ​രി​യാ​ണെ​ന്ന് ​തെ​ളി​ഞ്ഞ​താ​യി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​ക​മ്മി​ഷ​ൻ​ ​സ​ർ​ക്കാ​രാ​ണെ​ന്നു​ ​തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്.​ ​സി.​പി.​എ​മ്മി​ന്റെ​ ​നേ​താ​ക്ക​ളും​ ​മ​ന്ത്രി​മാ​രും​ ​കു​ടും​ബാം​ഗ​ങ്ങ​ളും​ ​ചേ​ർ​ന്ന് ​കേ​ര​ള​ത്തെ​ ​കൊ​ള്ള​യ​ടി​ച്ച​തി​ന്റെ​ ​വി​വ​ര​ങ്ങ​ളാ​ണ് ​പു​റ​ത്തു​ ​വ​രു​ന്ന​ത്.​ ​പാ​ർ​ട്ടി​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ,​ ​മ​ക​ൻ​ ​ശ്യാം​ജി​ത്ത്,​ ​തോ​മ​സ് ​ഐ​സ​ക്ക്,​ ​എം.​ബി.​രാ​ജേ​ഷ്,​ ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ​ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​പേ​രു​ക​ളാ​ണ് ​വ​ന്നി​രി​ക്കു​ന്ന​ത്.​ ​ആ​ഴ​ക്ക​ട​ൽ​ ​മ​ത്സ്യ​ബ​ന്ധ​നം,​ ​കി​ഫ്ബി​ ​മ​സാ​ല​ ​ബോ​ണ്ട് ​എ​ന്നി​വ​യി​ലെ​ ​ക​ള്ള​ക്ക​ളി​ക​ളും​ ​ബി​നാ​മി​ ​ഇ​ട​പാ​ടു​ക​ളും​ ​ഈ​ ​ക​ത്തു​ക​ളി​ലും​ ​വ്യ​ക്ത​മാ​ണ്.

കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ ​അ​ന്വേ​ഷി​ക്ക​ണം​:​ ​വി.​മു​ര​ളീ​ധ​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ഒ​ന്നും​ ​ര​ണ്ടും​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​സ​ർ​ക്കാ​രു​ക​ളി​ലെ​ ​മ​ന്ത്രി​മാ​രു​ടെ​ ​വ​ഴി​വി​ട്ട​ ​ഇ​ട​പാ​ടു​ക​ളെ​ ​സം​ബ​ന്ധി​ച്ച​ ​വി​വ​ര​ങ്ങ​ൾ​ ​സൂ​ചി​പ്പി​ക്കു​ന്ന​ ​ക​ത്തി​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ൾ​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​മു​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​അ​ന്താ​രാ​ഷ്ട്ര​ ​പ​ണ​മി​ട​പാ​ടു​ക​ൾ​ ​ന​ട​ന്നു​ ​എ​ന്ന​ ​ആ​രോ​പ​ണ​ത്തി​ൽ​ ​നി​ന്ന് ​സി.​പി.​എം​ ​നേ​തൃ​ത്വ​ത്തി​ന് ​ഒ​ളി​ച്ചോ​ടാ​നാ​വി​ല്ല.​ ​ആ​രോ​പ​ണ​ത്തി​ൽ​ ​വ​സ്തു​ത​ ​വെ​ളി​പ്പെ​ടു​ത്തേ​ണ്ട​ത് ​ജ​നാ​ധി​പ​ത്യ​ ​മ​ര്യാ​ദ​യാ​ണെ​ന്നും​ ​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.