കെഫോണിലൂടെ ഇനി ഒ.ടി.ടിയും
Tuesday 19 August 2025 12:00 AM IST
തിരുവനന്തപുരം:കെഫോൺ ഇന്റർനെറ്റിനൊപ്പം ഇനിമുതൽ ജിയോ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം ലൈറ്റ്, സോണി ലിവ്, തുടങ്ങി 29 ഒ.ടി.ടി.പ്ളാറ്റ്ഫോമുകളും 350ഡിജിറ്റൽ ടി.വി.ചാനലുകളും ലഭ്യമാകും. 21ന് വൈകിട്ട് 6 മണിക്ക് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും.മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനാകും.കെഫോൺ എം.ഡി ഡോ.സന്തോഷ് ബാബു റിപ്പോർട്ട് അവതരിപ്പിക്കും.എ.എ റഹീം എം.പി,ശശി തരൂർ എം.പി, വി.കെ.പ്രശാന്ത് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവറാവു സ്വാഗതവും കെഫോൺ സി.ടി.ഒ മുരളി കിഷോർ ആർ.എസ് നന്ദിയും പറയും.പരിപാടിയിൽ പങ്കെടുക്കുന്നതിനുളള പാസ് കെഫോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kfone.in ൽ ലഭ്യമാണ്.