ഇൻഡിപെൻഡൻസ് കപ്പ് ചെസ് : മാർത്താണ്ഡൻ ജേതാവ്

Monday 18 August 2025 11:24 PM IST

തൃശൂർ : ചെസ്സ് കേരളയും പ്രിമിയർ ചെസ് അക്കാദമിയും സംയുക്തമായി വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വേൾഡ് ചെസ് ഫിയസ്റ്റ ഇൻഡിപെൻഡൻസ് കപ്പ് ഏകദിന ചെസ് ടൂർണമെന്റിൽ 8 റൗണ്ടുകളിൽ നിന്ന് 7.5 പോയിന്റ് നേടി അന്തർദേശീയ റേറ്റഡ് താരം കെ.യു. മാർത്താണ്ഡൻ ജേതാവായി. അർജുൻ സതീഷിനാണ് രണ്ടാം സ്ഥാനം.

അണ്ടർ 15 ആൺകുട്ടികളിൽ അദിരഥ് .ടി, പെൺകുട്ടികളിൽ ആദിക് തിയോഫൈൻ ലെനിൻ,അണ്ടർ 12 ആൺകുട്ടികളിൽ മഹാദേവ്. ജെ.എസ്., പെൺകുട്ടികളിൽ ലക്ഷ്മി കെ.,അണ്ടർ-9 ആൺകുട്ടികളിൽ പാർവൺ എസ്.എ,പെൺകുട്ടികളിൽ പ്രഗ്യ പ്രദീപ് എം എന്നിവരും വനിതകളിൽ ആതിര എം.ജെയും വെറ്ററൻസിൽ മുരളീധരൻ എം. ബിയും അൺറേറ്റഡ് താരങ്ങളിൽ സലിം പി.എമ്മും ദിവ്യാംഗരിൽ അതുൽ കൃഷ്ണയും ഒന്നാമതെത്തി.

തൃശൂർ സ്പോർട്സ് കൗൺസിൽ സെക്രട്ടറി രാജേന്ദ്രൻ, പ്രീമിയർ ചെസ് അക്കാദമി സി.ഇ.ഒ രഞ്ജിത്ത് ബാലകൃഷ്ണൻ, സംസ്ഥാന ചെസ് ടെക്നിക്കൽ ചെയർമാൻ ജോ പറപ്പിള്ളി, ടെക്നിക്കൽ അംഗം പ്രീത കെ.എസ്, ചെസ് തൃശൂർ രക്ഷാധികാരി ഡേവിഡ് മാങ്ങൻ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.460 ചെസ് താരങ്ങൾ പങ്കെടുത്ത, നാലര ലക്ഷം രൂപ സമ്മാനത്തുകയുണ്ടായിരുന്ന ടൂർമെന്റ് ദേശീയ ആർബിറ്റർ ഹരീഷ് മേനോനാണ് നിയന്ത്രിച്ചത്.