സ്വകാര്യ ബസ് സമരം നേരിടും: മന്ത്രി
Tuesday 19 August 2025 12:00 AM IST
തൃശൂർ: വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് കൂട്ടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുകൾ സമരം നടത്തിയാൽ കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലിറക്കി നേരിടുമെന്ന് മന്ത്രി കെ.ബി ഗണേശ്കുമാർ. കൺസഷൻ ചാർജ് കൂട്ടണമെന്നാവശ്യപ്പെട്ട് തൃശൂർ രാമനിലയത്തിൽ ചർച്ചയ്ക്കെത്തിയ സ്വകാര്യ ബസുടമകളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെ.എസ്.ആർ.ടി.സിക്ക് 500 ലോക്കൽ ബസുകൾ ഉണ്ട്. അതിൽ ഡീസലടിച്ച് ജീവനക്കാരെ വച്ച് ഓടിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്ക് കെ.എസ്.ആർ.ടി.സി കൺസഷൻ കാർഡ് നൽകും. ഇതുമായി ബന്ധപ്പെട്ട് ഒരു ആപ്പ് വരുന്നുണ്ട്. കുട്ടികൾക്ക് അതുവഴി പാസ് നൽകും.