കർഷക ദിനം ആചരിച്ചു

Tuesday 19 August 2025 12:37 AM IST
d

മലപ്പുറം : മലപ്പുറം നഗരസഭയുടെ കീഴിൽ കർഷക ദിനം ആചരിച്ചു. നഗരസഭ ചെയർമാൻ മുജീബ് കാടേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കർഷകരെ ആദരിക്കൽ ചടങ്ങ് പി. ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. സക്കീർ ഹുസൈൻ, പി.കെ. അബ്ദുൾ ഹക്കീം, പരി അബ്ദുൽ ഹമീദ്, മറിയുമ്മ ഷെരീഫ് കോണോത്തൊടി, സി.പി. ആയിഷാബി , കൗൺസിലർമാരായ ഒ. സഹദേവൻ, എ.പി. ശിഹാബ്, സി. സുരേഷ് , സജീർ കളപ്പാടൻ, കെ. രമണി, വി. രത്നം, കൃഷി ഫീൽഡ് ഓഫീസർ കെ. വിനോദ്, കൃഷി വികസന സമിതി അംഗങ്ങളായ ടി.ജെ. ആന്റണി, നാണത്ത് മുഹമ്മദലി എന്നിവർ സംസാരിച്ചു