കർഷക ദിനം 

Tuesday 19 August 2025 12:38 AM IST
fd

പരപ്പനങ്ങാടി: നഗരസഭയുടെയുംകൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ കർഷക തൊഴിലാളി ആദരവും അവാർഡ് വിതരണവും നടത്തി. കർഷക വിളംബര ജാഥയോട് കൂടിയാണ് പരിപാടി ആരംഭിച്ചത്. നഗരസഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യുട്ടി ചെയർപേഴ്സൻ ബി.പി. സാഹിദ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ വി.കെ. സുഹറ ,​ സീനത്ത് ആലിബാപ്പു, സി,​ നിസാർ അഹമ്മദ്,​ കൗൺസിലർമാരായ ബേബി അച്യുതൻ, ടി. കാർത്തകേയൻ, സുമി റാണി, പ്രസംഗിച്ചു. കൃഷി അസിസ്റ്റന്റ് ഓഫീസർ ഷമീർ നന്ദി പറഞ്ഞു