പ്രവാസി ക്ഷേമനിധി: അംഗത്വ കാമ്പെയിനും കുടിശ്ശിക നിവാരണവും
Tuesday 19 August 2025 12:39 AM IST
മലപ്പുറം: കേരള പ്രവാസി ക്ഷേമ ബോർഡ് പ്രവാസി ക്ഷേമനിധി അംഗത്വ കാമ്പെയിനും കുടിശ്ശിക നിവാരണവും 21ന് രാവിലെ 10ന് മലപ്പുറം ആസൂത്രണസമിതി സമ്മേളന ഹാളിൽ നടക്കും. 18-60നും ഇടയിൽ പ്രായമുള്ള നിലവിൽ വിദേശത്തോ അന്യസംസ്ഥാനത്തോ ജോലി ചെയ്യുന്നവർക്കും കുറഞ്ഞത് രണ്ടു വർഷക്കാലം വിദേശത്ത് ജോലി ചെയ്ത് കേരളത്തിൽ സ്ഥിരം താമസമാക്കിയവർക്കും ക്ഷേമനിധിയിൽ അംഗത്വമെടുക്കാം. ആവശ്യമായ രേഖകൾ കരുതണം. പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുത്ത പ്രവാസികളിൽ അംശദായം മുടക്കം വരുത്തി അംഗത്വം നഷ്ടപ്പെട്ടവർക്ക് നിലവിലുള്ള പിഴയിളവ് ആനുകൂല്യത്തോടെ കുടിശ്ശിക അടച്ച് അംഗത്വം പുതുക്കാനും കാമ്പെയിനിൽ അവസരം ഉണ്ടാവുമെന്ന് കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ.പി.ലില്ലീസ് അറിയിച്ചു.