അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ ബോധവത്കരണ ക്ലാസ്
Tuesday 19 August 2025 12:39 AM IST
അഞ്ചൽ : റാഗിംഗിന് എതിരെ അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ നടന്ന ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ.നിഷാ തോമസ് നിർവഹിച്ചു. കോളേജ് ബർസാർ ഫാ. ക്രിസ്റ്റി ചരുവിള മുഖ്യ പ്രസംഗം നടത്തി. പുനലൂർ എസ്.ഐ.അനീഷ്, അഞ്ചൽ എസ്.ഐ രാജശേഖരൻ, എസ്.ഐ.ഉദയൻ തുടങ്ങിയവർ റാഗിംഗിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ച് വിശദീകരിച്ചു.