മന്ത്രിയെത്തി, ദൃ​ശ്യ​യ്ക്ക് ചി​ത്ര​ക​ലാ പഠ​ന​ത്തി​ന് വ​ഴി​യൊ​രു​ങ്ങി

Tuesday 19 August 2025 2:47 AM IST
drishya

മാ​ന്നാർ: ശ​രീ​രം ത​ളർ​ന്നി​ട്ടും ത​ള​രാ​ത്ത മ​ന​സു​മാ​യി ജീ​വി​ത​ത്തി​ന്റെ പ​ട​വു​കൾ ക​യ​റു​ന്ന കു​ള​ഞ്ഞി​ക്കാ​രാ​ഴ്​മ ശി​വ​ശൈ​ല​ത്തിൽ പ​രേ​ത​നാ​യ പ്ര​സാ​ദി​ന്റെ​യും സു​ജാ​ത​യു​ടെ​യും മ​കൾ ദൃ​ശ്യ​പ്ര​സാ​ദി​ന് ചി​ത്ര​ക​ലാ പഠ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കി മന്ത്രി സജി ചെറിയാൻ. ദൃ​ശ്യ​യു​ടെ ശാ​ഖ​യാ​യ കു​ള​ഞ്ഞി​ക്കാ​രാ​ഴ്​മ 3711​ാം ശാ​ഖയിൽ പ​ണി​ക​ഴി​പ്പി​ച്ച പ്രാർ​ത്ഥ​നാ ഹാ​ളി​ന്റെ സ​മർ​പ്പ​ണം നിർ​വ​ഹി​ക്കാ​നെ​ത്തി​യ​പ്പോൾ മ​ന്ത്രി​യെ കാ​ണ​ണ​മെ​ന്ന ദൃ​ശ്യ​യു​ടെ ആ​ഗ്ര​ഹം ശാ​ഖാ ഭാ​ര​വാ​ഹി​കൾ മന്ത്രിയെ അ​റി​യി​ച്ച​ത്. തുടർന്ന് സജി ചെറിയാൻ ​ ദൃ​ശ്യ​യു​ടെ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. കൂ​ട്ടു​കാരോ​ടൊ​പ്പം ഓ​ടി​ച്ചാ​ടി ന​ട​ന്നി​രു​ന്ന ദൃ​ശ്യ പ്ര​സാ​ദി​ന് ഏ​ഴാം ക്ലാ​സിൽ പഠി​ക്കു​മ്പോ​ഴാ​ണ് ശ​രീ​രം ത​ളർ​ന്ന് ന​ട​ക്കാൻ ക​ഴി​യാ​ത്ത സ്ഥിതിയായത്. പി​ന്നീ​ട് വീ​ട്ടി​ലി​രു​ന്ന് ത​ന്നെ പഠ​നം ന​ട​ത്തി​യ ദൃ​ശ്യ ബി.കോം ബി​രു​ദ​വും നേ​ടി​. പി​താ​വി​ന്റെ മ​ര​ണ​ത്തോ​ടെ അ​മ്മ​യും കു​ഞ്ഞ​മ്മ അ​വി​വാ​ഹി​ത​യാ​യ ജാ​ന​മ്മ​യും മാ​ത്ര​മാ​യി​രു​ന്നു ദൃ​ശ്യ​ക്ക് സ​ഹാ​യ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. കി​ട്ടു​ന്ന സ​മ​യ​ങ്ങ​ളിൽ ചി​ത്ര​ര​ച​ന​യി​ലേ​ക്ക് ശ്ര​ദ്ധ വയ്​ക്കാൻ തു​ട​ങ്ങി​യ​തോ​ടെ ദൃ​ശ്യ​യു​ടെ ഉ​ള്ളി​ലെ ക​ലാ​കാ​രി ഉ​ണർ​ന്നു. പ​ല​രു​ടെ​യും ചി​ത്ര​ങ്ങൾ വ​ര​ച്ച് ഈ കൊ​ച്ചു ക​ലാ​കാ​രി മ​ന്ത്രി സ​ജി ചെ​റി​യാ​ന്റെ ചി​ത്രം വ​ര​ച്ച് വാ​ട്‌സ് ആ​പിൽ അ​യ​ച്ച് കൊ​ടു​ത്ത​ത് ചി​ത്ര​ക​ലാ പഠ​ന​ത്തി​ന് നി​മി​ത്ത​മാ​വു​ക​യാ​യി​രു​ന്നു. മാ​ന്നാർ യൂ​ണി​യൻ ചെ​യർ​മാൻ കെ.എം ഹ​രി​ലാൽ, കൺ​വീ​നർ അ​നിൽ പി.ശ്രീ​രം​ഗം, ശാ​ഖാ ഭാ​ര​വാ​ഹി​കൾ എ​ന്നി​വ​രോ​ടൊ​പ്പം ദൃശ്യയുടെ വീ​ട്ടി​ലെ​ത്തി​യ സ​ജി ചെ​റി​യാൻ ശാ​ഖ​യു​ടെ ആ​ദ​ര​വാ​യി മൊ​മ​ന്റോ​യും പൊ​ന്നാ​ട​യും കൈ​മാ​റി. തു​ടർ​ന്ന് ദൃ​ശ്യ വ​ര​ച്ച മ​ന്ത്രി​യു​ടെ ചി​ത്രം മന്ത്രിക്ക് നേ​രി​ട്ട് സ​മ്മാ​നി​ച്ചു. വൈ​കി​ട്ട് ത​ന്നെ ആ​റന്മു​മു​ള വാ​സ്​തു​ വി​ദ്യാ ഗു​രു​കു​ല​ത്തിൽ നി​ന്നും ദൃ​ശ്യ​യെ ബ​ന്ധ​പ്പെ​ടു​ക​യും വീ​ട്ടി​ലെ​ത്തി ചി​ത്ര​ക​ല അ​ഭ്യ​സി​പ്പി​ക്കു​ന്ന​തി​ന് ക്ര​മീ​ക​ര​ണ​ങ്ങൾ ചെ​യ്​ത് നൽ​കാ​മെ​ന്ന് മന്ത്രി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ത​നി​ക്ക് നൽ​കി​യ വാ​ക്ക് പാ​ലി​ച്ച മ​ന്ത്രി സ​ജി ചെ​റി​യാ​ന് ന​ന്ദി അ​റി​യി​ച്ച് ദൃ​ശ്യ ചി​ത്ര​ക​ലാ പഠ​ന​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്‌.